ഷെയര്‍ ടാക്‌സി സര്‍വീസുകള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന ഷെയര്‍ ടാക്‌സി സര്‍വീസുകള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍.

യുബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാരെ ലൈംഗികമായി ആക്രമിക്കുന്നതടക്കം നിരവധി പരാതികള്‍ സമീപകാലത്ത് ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന ടാക്‌സി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ടാക്‌സി കമ്പനികള്‍ വിവിധ യാത്രക്കാരെ ഒന്നിച്ച് ഒരു വാഹനത്തില്‍ കൊണ്ടുപോകുന്ന സര്‍വ്വീസുകള്‍ നിയമവിധേയമല്ല. യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ ഷെയര്‍ ടാക്‌സി സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Top