ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ചാര്‍ജ് വര്‍ധവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
രണ്ട് കിലോമീറ്ററിലധികമുള്ള ദൂരത്തിനാണ് ചാര്‍ജ് വര്‍ധനവ്.
മെട്രോ നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ മെട്രോ യാത്ര ഉപേക്ഷിച്ച് ബസിനെ ആശ്രയിക്കാന്‍ ഒരുങ്ങുകയാണ് സ്ഥിരം യാത്രക്കാര്‍.
നിരക്ക് വര്‍ധനക്കെതിരെ NSUI പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മെട്രോ തടയല്‍ അടക്കമുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു.