ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ നിന്ന് 50 ലക്ഷം രൂപ അനധികൃതമായി കയ്യില്‍ വച്ചതിന് 19കാരനെ സിഐഎസ്എഫ് പിടികൂടി.
ശനിയാഴ്ച ബരഖമ്പ സ്റ്റേഷനില്‍ വച്ചാണ് താക്കൂര്‍ ദിലീപ് എന്ന യുവാവിനെ പിടികൂടിയത്. ചാന്ദ്‌നി ചൗക്ക് സ്റ്റേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു. ഗുജറാത്തിലെ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കുവേണ്ടിയാണ് ഇയാള്‍ പണവുമായെത്തിയതെന്നാണ് വിവരം.
500, 200, 100 രൂപയുടെ നോട്ടുകളാണ് ഈ ബാഗില്‍ ഉണ്ടായിരുന്നത്. എന്താവശ്യത്തിനാണ് പണം കൊണ്ടുകരുതിയതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. ഇയാളുടെ തൊഴിലുടമയായ ധ്രുവ് ഭായ് പോളിന് വേണ്ടിയാണ് പണവുമായി യാത്ര ചെയ്തത്. ധ്രുവിന്റെ മാനേജര്‍ അധികൃതരെ സമീപിക്കുകയും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.