ന്യൂഡല്‍ഹി: ഡെല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നു. യാത്രാ നിരക്ക് കൂട്ടിയതാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമായത്.
മിനിമം നിരക്ക് എട്ടില്‍നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തിയത്. കൂടിയ നിരക്കാകട്ടെ 30 രൂപയില്‍ നിന്ന് 50 രൂപയുമാക്കി.
ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളം യാത്രക്കാരുടെ എണ്ണത്തിലാണ് കുറവുണ്ടായിട്ടുള്ളത്.
2016 ജൂണില്‍ ഡെല്‍ഹി മെട്രോയില്‍ 27.21 ലക്ഷം പേര്‍ യാത്ര ചെയ്തിരുന്നിടത്ത് ഈവര്‍ഷം ജൂണില്‍ യാത്ര ചെയ്തവരുടെ എണ്ണം 25.71 ലക്ഷമായി കുറഞ്ഞു.
ഹുദ സിറ്റി സെന്റര്‍ സമയ്പുര്‍ ബാദ്‌ലി(ലൈന്‍ 2) റൂട്ടിലാണ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായത്.