ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിന്‍ പാളംതെറ്റി. ഡ്രൈവറില്ലാ തീവണ്ടിയാണ് കാളിന്ദി കുഞ്ജ് മെട്രോ ഡിപ്പോയ്ക്കുള്ളില്‍ പാളംതെറ്റിയത്. കാളിന്ദി കുഞ്ജില്‍ മതില്‍ തകര്‍ത്ത് ട്രെയിന്‍ പുറത്തുവന്നെങ്കിലും നിലത്തുവീഴാതിരുന്നത് വന്‍ അപകടമൊഴിവാക്കി.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കല്‍ക്കാജി മന്ദിര്‍ – ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വരുന്ന ക്രിസ്മസ് ദിനത്തില്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം.സംഭവത്തെപ്പറ്റി ഡല്‍ഹി മെട്രോ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.അപകടത്തോടെ ഉദ്ഘാടന തീരുമാനം പുനപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ – ജനക്പുരി വെസ്റ്റ് മെട്രോ പാതയ്ക്ക് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കഴിഞ്ഞ മാസമാണ് സുരക്ഷാ അനുമതി നല്‍കിയത്. ഡ്രൈവര്‍ ആവശ്യമില്ലാത്ത പുത്തന്‍ തലമുറ ട്രെയിനുകളാണ് ഈ സെക്ഷനിലൂടെ ഓടിക്കാന്‍ ലക്ഷ്യമിടുന്നത്.