ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അരാജകത്വം സൃഷ്ടിക്കുന്നു; സമരങ്ങളെ വിമര്‍ശിച്ച് മോദി

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളിലൂടെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയിലുടനീളം അരാജകത്വം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി. ഡല്‍ഹിയുടെ വോട്ടുകള്‍ക്കു മാത്രമെ ഇത് അവസാനിപ്പിക്കാന്‍ സാധിക്കൂ.

ഇരു കക്ഷികളും പ്രീണനരാഷ്ട്രീയമാണ് കളിക്കുന്നത്. സീലാംപുര്‍, ഷഹീന്‍ ബാഗ്, ജാമിയ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ യാദൃച്ഛികമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബദ്ല ഹൗസ് ഏറ്റുമുട്ടലിനെ ചോദ്യം ചെയ്തവര്‍ ഇന്നു ‘ടുക്‌ഡെ ടുക്‌ഡെ’ മുദ്രാവാക്യം വിളിച്ചവരെ രക്ഷിക്കുകയാണ്. ഭരണഘടനയും ദേശീയപതാകയും മറയാക്കി അവര്‍ യഥാര്‍ഥ ഗൂഢാലോചന മറയ്ക്കുകയാണ്. അവരുടെ പദ്ധതി തടഞ്ഞില്ലെങ്കില്‍ നാളെ മറ്റൊരു റോഡ് തടയും.

അരാജകത്വം പ്രചരിപ്പിക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ല. ഇത് അവസാനിപ്പിക്കാന്‍ നിങ്ങളുടെ വോട്ടിന് അധികാരമുണ്ടെന്നും മോദി പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top