ട്രംപിനെ സ്വീകരിക്കാനായി മോദി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയാണ് മോദി അഹമ്മദാബാദിലേക്ക് തിരിച്ചത്. ട്രംപ് ഇന്ന് 11.40ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് ട്രംപ് എത്തുന്നത്.

ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നെര്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റായശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത്.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റര്‍ റോഡ്‌ഷോയില്‍ ട്രംപും മോദിയും പങ്കെടുക്കും. മാത്രമല്ല റോഡ്‌ഷോയില്‍ 28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ വിവിധ വേദികളില്‍ അവതരിപ്പിക്കും.

Top