ന്യൂഡല്‍ഹി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്നും രണ്ടാഴ്ചയ്ക്കകം കരാറുകാര്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
മേല്‍പ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് നടപടി.
ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഭാരപരിശോധന നടത്താനാകാത്തവിധം പാലം അപകടാവസ്ഥയിലാണെന്നും പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.