ന്യൂഡല്‍ഹി: കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളെക്കുറിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആറാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നു സുപ്രീംകോടതി. തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന മേജര്‍ രവിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജി അതീവഗൗരവമുള്ള വിഷയമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
അതേസമയം, തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി പൊളിച്ച് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടില്‍ തന്നെ ഇരുനൂറിലധികം അനധികൃത നിര്‍മാണങ്ങള്‍ ഉണ്ടെന്ന് കേരളം സത്യവാംങ്മൂലം നല്‍കിയിരുന്നു. ഇതേകുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.