ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബിരിയാണി വിതരണം ചെയ്യുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഡല്‍ഹിയിലെ ജനങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കെജ്രിവാളിനു കഴിയുന്നില്ലെന്നും എന്നിട്ട് ഇദ്ദേഹം തന്നെയാണ് ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കു ബിരിയാണി വിതരണം ചെയ്യുന്നതെന്നും യോഗി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ബിജെപി റാലിയില്‍ സംസാരിക്കവെയാണ് യുപി മുഖ്യമന്ത്രി പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
എല്ലാ തീവ്രവാദികള്‍ക്കും നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ ബിരിയാണിക്കു പകരം വെടിയുണ്ടകളാണു നല്‍കുന്നതെന്നും യോഗി പരിഹസിച്ചു.
കാശ്മീരില്‍ കല്ലെറിയുന്നവര്‍ പാക്കിസ്ഥാനില്‍ നിന്നു പണം പറ്റുകയാണെന്നും ഇവരെ എഎപിയും കോണ്‍ഗ്രസും പിന്തുണയ്ക്കുന്നുവെന്നും പാക്കിസ്ഥാന്‍ തീവ്രവാദികളെ നമ്മുടെ പട്ടാളക്കാര്‍ നരകത്തിലേക്ക് അയയ്ക്കുകയാണെന്നും ആയതിനാല്‍ കെജ്രിവാളും കോണ്‍ഗ്രസും അവര്‍ക്ക് ഇതുവരെ ബിരിയാണിയാണു നല്‍കിയിരുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു