മൂന്നു വർഷത്തിനിടയിൽ ഡിസംബർ മാസത്തെ ‘സാധാരണ’ വായു ശ്വസിച്ച് ഡൽഹി

ന്യൂഡൽഹി: രാജ്യ തൽസ്ഥാനത്ത് ഇന്നലെ അനുഭവപ്പെട്ടത് മൂന്നു വർഷത്തിനിടയിൽ ഡിസംബർ മാസത്തെ ‘സാധാരണ’ വായു.

ഡൽഹിയിൽ മൂന്ന് വർഷത്തിനുള്ളിൽ ഡിസംബർ മാസത്തിൽ ആദ്യമായാണ് ഇത്രയും സാധാരണ വായു ഉണ്ടാകുന്നതെന്നാണ് പുതിയ റിപ്പോർട്ട്.

അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് ഡൽഹി വിമുക്തമാകുന്നുവെന്നതിന്റെ സൂചനയായാണ് ഈ മാറ്റത്തെ മലിനീകരണ നിരീക്ഷണ ഏജൻസികൾ കാണുന്നത്.

വായുശുദ്ധിയുടെ കാര്യത്തിൽ ‘മോഡറേറ്റ്’ എന്ന പട്ടികയിലാണ് ഡൽഹിയും കേന്ദ്ര തലസ്ഥാന മേഖലയും (എൻസിആർ).

വ്യാഴാഴ്ച നാലുമണിക്ക് ഡൽഹിയിൽ വായുശുദ്ധി സൂചിക 194 എന്ന നിലയിലായിരുന്നു. രാത്രി ഒൻപതുമണി വരെ അതു തുടർന്നുവെന്നും അധികൃതർ പറഞ്ഞു.

ഡൽഹിയിൽ അനുഭവപ്പെട്ട മലിനീകരണത്തിന് ശേഷം ഈ വർഷം ഇതാദ്യമായാണു ഡൽഹി – എൻസിആർ മേഖലയിലെ ജനങ്ങൾ സാധാരണ വായു ശ്വസിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസമായി മാലിന്യം കത്തിക്കുന്നതും മറ്റുമുള്ള മലിനീകരണ കാരണങ്ങൾക്കു കൃത്യമായ നിയന്ത്രണം പാലിക്കാനും കഴിഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി എ. സുധാകർ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു.

Top