ഷഹീന്‍ബാഗ് ജാലിയന്‍ വാലാബാഗ് ആയേക്കാം:ആശങ്ക അറിയിച്ച് ഒവൈസി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ആശങ്ക അറിയിച്ച്‌ എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസി. ഷഹീന്‍ബാഗ് ജാലിയന്‍ വാലാബാഗ് ആയേക്കുമെന്നും സമരക്കാരെ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുമെന്ന് ആശങ്കപ്പെടുന്നതായും ഒവൈസി പറഞ്ഞു.

എ.എന്‍.ഐക്ക് ടെലിഫോണിലൂടെ നല്‍കിയ അഭിമുഖത്തിലാണ് ഒവൈസിയുടെ പരാമര്‍ശം. ഫെബ്രുവരി എട്ടിന് ശേഷം ഷഹീന്‍ബാഗ് ഒഴിപ്പിക്കുമെന്നാണ് ആശങ്ക,പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തേക്കാമെന്നും ചിലപ്പോള്‍ ഷഹീന്‍ബാഗ് മറ്റൊരു ജാലിയന്‍വാലാബാഗ് ആയി മാറാമെന്നും രാജ്യദ്രോഹികളെ വെടിവെയ്ക്കണമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇതിനുള്ള ആഹ്വാനമാണെന്നും ഒവൈസി അറിയിച്ചു.

2024 വരെ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് എന്‍.ഡി.എ സര്‍ക്കാര്‍ ഉറപ്പ് നല്‍കണം. എന്തിനാണ് എന്‍ .പി.ആറിനായി ബി.ജെ.പി സര്‍ക്കാര്‍ 3900 കോടി ചെലവഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Top