എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ്; വിചാരണ നേരിടുവാന്‍ തയ്യാറെന്ന് മാധ്യമപ്രവര്‍ത്തക

MJ-AKBAR

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ വിചാരണ നേരിടുവാന്‍ തയ്യാറാണെന്ന് മാധ്യമപ്രവര്‍ത്തക പ്രിയ രമാണി. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം വായിച്ചു കേട്ട പ്രിയ രമാണി കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചു.

കേന്ദ്രവിദേശകാര്യ സഹമന്ത്രിയായിരുന്ന എം ജെ അക്ബറിനെതിരെ മീ ടൂ ആരോപണം ആരോപിച്ച് പ്രിയ രമാണിയും മറ്റ് ചില സ്ത്രീകളും രംഗത്തെത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് എം ജെ അക്ബര്‍ മന്ത്രിസ്ഥാനം രാജി വെച്ചത്.

തുടര്‍ന്ന് പ്രിയ രമാണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നും വ്യക്തമാക്കി എം ജെ അക്ബര്‍ കോടതിയിലെത്തുകയായിരുന്നു.

Top