ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജയിലറയുടെ സിസിടിവി ദൃശ്യം ഹാജരാക്കാന്‍ നിര്‍ദേശിച്ച് കോടതി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന് ജയിലില്‍ മാനസിക പീഡനം അനുഭവിക്കേണ്ടി വന്നെന്ന പരാതിയെ തുടര്‍ന്ന് തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം.

മിഷേലിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ 17 വരെയുള്ള ദൃശ്യങ്ങള്‍ ഹാജരാക്കാനാണ് കോടതി തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത്.

2010ലാണ് പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറില്‍ അഗസ്റ്റ വെസ്റ്റലാന്റുമായി ഇന്ത്യ ഒപ്പിട്ടത്. ഇതില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ ചുമത്തിയിരിക്കുന്നത്.

Top