ജനുവരി മുതല്‍ വീണ്ടും തിരിച്ചു വരാനൊരുങ്ങി പെന്‍ഷന്‍ കമ്യൂട്ടേഷന്‍

rupee trades

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്റെ ഒരു വിഹിതം മുന്‍കൂറായി വാങ്ങുന്ന പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ഈ ജനുവരി മുതല്‍ വീണ്ടും തിരിച്ചുവരുന്നു. 2009ല്‍ നിര്‍ത്തി വെച്ച ഈ സംവിധാനം തിരിച്ച് കൊണ്ടുവരാന്‍ തൊഴില്‍ മന്ത്രാലയമാണ് തീരുമാനിച്ചത്.

പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.

താത്പര്യമുള്ളവര്‍ക്ക് പെന്‍ഷന്റെ ഒരുവിഹിതം നേരത്തേ ഒന്നിച്ചുവാങ്ങാന്‍ അനുമതി നല്‍കുന്നതാണ് പെന്‍ഷന്‍ കമ്യൂട്ടേഷന്‍. പെന്‍ഷന്‍ കമ്യൂട്ട് ചെയ്തുവാങ്ങാന്‍ ഇതിനോടകം 6,30,000 പേരാണ് നേരത്തേ അപേക്ഷ കൊടുത്തിരിക്കുന്നത്. അവര്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടും.

Top