‘ദ വയറിന്റെ’ ഓഫീസിൽ ഡൽഹി പൊലീസിന്റെ പരിശോധന

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തു വിട്ട ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ദ വയറിന്റെ ഓഫീസില്‍ ഡല്‍ഹി പൊലീസ് പരിശോധന. ഡല്‍ഹിയിലെ ഓഫീസിലാണ് പരിശോധന നടക്കുന്നത്. പെഗാസസ് പ്രൊജക്റ്റിന്റെ ഇന്ത്യന്‍ പങ്കാളിയാണ് ‘ദ വയര്‍’.

ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പരിശോധനയുടെ ഭാഗമായി വയറിന്റെ ഓഫിസില്‍ എത്തിയത്. ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ ആരെന്ന് പൊലീസ് വയര്‍ ജീവനക്കാരോട് അന്വേഷിച്ചു. ഇതിന് പുറമെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വിനോദ് ദുവ, അര്‍ഫ ഷേര്‍വാനി എന്നിവര്‍ ആരെന്നും അന്വേഷിച്ചു. ഇവരോട് സംസാരിക്കാനാകുമോ എന്നും അന്വേഷിച്ചു. ഓഫിസിന്റ വാടക കരാര്‍ കാണണമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.

അതേസമയം, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സാധാരണ പരിശോധന മാത്രമാണിതെന്നാണ് പൊലീസ് വാദം. ഡല്‍ഹി പൊലീസിന്റേത് വിചിത്രമായ നടപടിയാണെന്ന് ദ വയര്‍ പ്രതികരിച്ചു.

Top