അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അബദ്ധത്തില്‍ ആസിഡ് കുടിച്ച് മരിച്ചു

dead

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അബദ്ധത്തില്‍ ആസിഡ് കഴിച്ചു മരിച്ചു. സഹപാഠിയുടെ വാട്ടര്‍ബോട്ടിലില്‍ നിന്ന് വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ഡല്‍ഹിയിലെ ഹര്‍ഷ്വിഹാറിലുള്ള സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം നടന്നത്. ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് കുട്ടി ഛര്‍ദ്ദിച്ചു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

ശുചിമുറി വൃത്തിയാക്കുന്ന ആസിഡാണ് കുട്ടി കഴിച്ചതെന്നാണ് സൂചന. വാട്ടര്‍ബോട്ടിലാണെന്ന് കരുതി സഹപാഠി കൊണ്ടുവന്നതായിരുന്നു ഇത്. ശീതളപാനീയത്തിന്റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ് സ്‌കൂളില്‍ കൊണ്ടു വന്നത്.

ഉച്ചഭക്ഷണ സമയത്ത് രണ്ടു കുട്ടികളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടി ആസിഡ് കുടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top