ന്യൂഡല്‍ഹി: നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആറ് ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഡല്‍ഹി പൊലീസ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് വ്യാജനോട്ടു സംഘത്തെ പിടികൂടിയത്.ഇവരുടെ പക്കല്‍ നിന്നും നൂറ് രൂപയുടെ വ്യാജനോട്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളവരാണെന്നു പൊലീസ് വ്യത്തകള്‍ അറിയിച്ചു.
നേരത്തെ 2000 രൂപയുടെ നോട്ടുകള്‍ കടത്താന്‍ മാള്‍ഡയായിരുന്നു ഇത്തരക്കാര്‍ പ്രധാന വഴിയായി തിരഞ്ഞെടുത്തിരുന്നത് .
സോണിയാ വിഹാറിന്റെ നിയന്ത്രണം സ്‌പെഷല്‍ സെല്‍ ഏറ്റെടുത്തപ്പോള്‍ ബിഎസ്എഫും എന്‍ഐഎയും വ്യാജനോട്ട് കടത്തുകാരുടെ വിന്യാസത്തെ തകര്‍ത്തുവെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞമാസം ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ വ്യാജ നോട്ട് അച്ചടി റാക്കറ്റിലെ കണ്ണികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 18 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.