വാക്കുതര്‍ക്കത്തിനിടെ അയല്‍വാസികള്‍ക്ക് നേരെ വെടിവച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനിടെ ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സീലാംപൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍ഗ്രസ്റ്റബിള്‍ രാജീവ് ആണ് അയല്‍വാസികള്‍ക്ക് നേരെ വെടിവെച്ചത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മീററ്റ് നഗറില്‍ ഇന്നലെരാത്രിയിലാണ് സംഭവം.

വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വടക്ക് കിഴക്കന്‍ ഡി.സി.പി വേദ് പ്രകാശ് സൂര്യ അറിയിച്ചു. രാജീവിന്റെ കുടുംബവും അയല്‍വാസികളും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Top