ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ നീക്കങ്ങള്‍ തങ്ങളെ അറിയിക്കണമെന്ന് സര്‍വകലാശാല അധികൃതരോട് ഡല്‍ഹി പോലീസ്. രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ കനയ്യ കുമാറിന് ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ രഹസ്യ നീക്കം.
ജെഎന്‍യു കാമ്പസ് പരിസരങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്താനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. അതിനിടെ കനയ്യയെ വെടിവച്ചുകൊല്ലുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പൂര്‍വാഞ്ചന്‍ സേനയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചത്.