ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏറ്റുമുട്ടലിനിടെ രണ്ട് ക്രിമിനലുകളെ പൊലീസ് വധിച്ചു. രാജാ ഖുറേഷി, രമേഷ് ബഹാദൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ക്രിമിനലുകളെ ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
പ്രഹ്ളാദ്പൂര് മേഖലയില്‍ രാവിലെ അഞ്ചുമണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ 30 റൗണ്ട് വെടിയുതിര്‍ത്തെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ട് പേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.