ന്യൂഡല്‍ഹി: ഡല്‍ഹി സായുധ പൊലീസ് സേനയിലെ ഉദ്യോഗസ്ഥന് ജീവനൊടുക്കി. എഎസ്ഐ പി.പി.അനുരുദ്ധനാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപത്താണ് അനിരുദ്ധന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുതന്നെ ഇയാളുടെ ബൈക്കും ഉണ്ടായിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.