delhi police published lookout notice to dinakar

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെതിരേ ഡല്‍ഹി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പാര്‍ട്ടി ച്ഹ്നമായ രണ്ടിലയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സാമ്പത്തികമായി സ്വാധീനിക്കാന്‍ശ്രമിച്ച കേസിലാണ് ലുക്ക്ഔട്ട് നോട്ടീസ്.

ദിനകരന്‍ രാജ്യംവിട്ട് പോകാന്‍ സാധ്യതയുണ്ടെന്നതിനാലാണിത്. ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, പാര്‍ട്ടിയില്‍നിന്ന് ദിനകരനെയും ശശികലയെയും പുറത്താക്കിയതായി അണ്ണാ ഡിഎംകെയിലെ ഒരു മുതിര്‍ന്ന മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ദിനകരന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് യോഗം.

Top