സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പുതുതലമുറയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് ഡല്‍ഹി പൊലീസ്.
ട്വിറ്ററിന്റെ സഹായത്തോടെ ഡല്‍ഹി പൊലീസ് പുതിയ ചരിത്രമാണ് പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുന്നത്.
KhaasHaiIthihaas Throwbackthursdsay എന്ന ഹാഷ്ടാഗുകളിലാണ് ഡല്‍ഹി പൊലീസ് പുതിയ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. 1861ല്‍ ഡല്‍ഹി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്‌ഐആറിനെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ചിത്രമാണ് ഈ കാമ്പയിനിന്റെ ഭാഗമായി പോലീസ് ആദ്യം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
വ്യാഴാഴ്ച്ച ദിവസങ്ങളിലാണ് കാമ്പയിനുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നത്. ആദ്യത്തെ സ്റ്റാമ്പ്, ആദ്യത്തെ ഭൂപടം, ഡല്‍ഹിയുടെ ചരിത്രം പറയുന്ന രേഖകള്‍, തുടങ്ങി നിരവധി വിവരങ്ങള്‍ ഈ കാമ്പയിനിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് ട്വിറ്ററില്‍ പങ്കുവെക്കും.
യുവാക്കള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതുവഴി കൂടുതല്‍ യുവാക്കളെ ട്വിറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും ഒപ്പം പൊലീസിന്റെ മറ്റ് പദ്ധതികള്‍ അവരുമായി പങ്കുവെക്കാനും കഴിയുമെന്ന് ഡല്‍ഹി പൊലീസ് ഡിസിപിയും പിആര്‍ഓയുമായ മധുര്‍ വെര്‍മ പറഞ്ഞു.