പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ച് അഭിഭാഷകന്‍ ; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി : തീസ് ഹസാരി കോടതിയിലെ അഭിഭാഷക – പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ ഡല്‍ഹിയിലെ വിവിധ കോടതികളില്‍ ഇന്ന് വീണ്ടും അക്രമം. ആരെയും അകത്ത് കയറ്റില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം.

തിങ്കളാഴ്ച ഡല്‍ഹിയിലെ സകേത് കോടതിക്ക് സമീപത്തുവച്ച് ഒരുകൂട്ടം അഭിഭാഷകർ ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ബൈക്കിലിരിക്കുന്ന പൊലീസുകാരനെ അഭിഭാഷകൻ മർദ്ദിക്കുകയും ചീത്തവിളിക്കുന്നതിന്റെയും ​ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സകേത് കോടതിക്ക് മുന്നിൽ കൂടിനിന്ന അഭിഭാഷകരിൽ ഒരാൾ ബൈക്കിൽ പൊലീസ് യൂണിഫോമിലെത്തിയാളെ ക്രൂരമായി മർദ്ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. മർദ്ദനത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും ബൈക്കോടിച്ച് പോകാനൊരുങ്ങിയ പൊലീസുകാരനെ അഭിഭാഷകൻ ഹെൽമറ്റ് കൊണ്ട് എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സമാനമായ സംഭവം കര്‍കര്‍ദോമ കോടതിയിലുമുണ്ടായി. കോടതിക്ക് പുറത്ത് പ്രതിഷേധിച്ച അഭിഭാഷകര്‍ യാത്രക്കാരെ മര്‍ദിച്ചു. അഭിഭാഷകരുടെ പണിമുടക്ക് മിക്ക ജില്ലാ കോടതികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി മറ്റന്നാളത്തേക്ക് മാറ്റി.

Top