ന്യൂഡല്‍ഹി: മലയാളിയെ ദുരൂഹസാഹചര്യത്തില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദില്‍ഷാദ് ഗാര്‍ഡന്‍ പോക്കറ്റ് ആര്‍, 57 സിയില്‍ താമസിക്കുന്ന കെ.എസ്. ഷാജികുമാര്‍ (59)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിയാബാദ് മോഹന്‍ നഗറിലെ പാളത്തിലാണു മൃതദേഹം കണ്ടെത്തിയത്.
ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പ ക്ഷേത്രം ട്രഷററായ ഷാജികുമാര്‍ ക്ഷേത്ര ദര്‍ശനത്തിന് എന്നു പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്ന് മനസിലാകുന്നത്. തുടര്‍ന്ന് പൊലീസ് പരാതി നല്‍കുകായിയരുന്നു.
തുടര്‍ന്നാണ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു ബന്ധുക്കള്‍ സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞു. പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ട്രെയിനിടിച്ചുവെന്നാണു റെയില്‍വേ പൊലീസ് പറഞ്ഞത്.