ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും. അയല്‍രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്ലിംങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. കഴിഞ്ഞ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ ലാപ്‌സായിരുന്നു.
രാജ്യസഭയില്‍ സമവായത്തിന് സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചേക്കും. ഡല്‍ഹിയിലെ അനധികൃത കോളനികളിലുള്ളവര്‍ക്ക് കെട്ടിട ഉടമസ്ഥവകാശം നല്കുന്നതിനുള്ള ബില്‍ രാജ്യസഭയും ഇന്ന് പാസാക്കും. ഡൽഹിയിലെ അനധികൃത കോളനികളിൽ താമസിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ഉടമസ്ഥാവകാശം ലഭിക്കുന്ന ബില്ലാണ് രാജ്യസഭ പാസാക്കുന്നത്.
ഇന്നലെ മാറ്റിവച്ച കാർഷിക മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട ഹ്യസ്വ ചർച്ച ഇന്ന് ലോകസഭയിൽ നടക്കും. റൂൾ 193 അനുസരിച്ച് കൊടിക്കുന്നിൽ സുരേഷാണ് നോട്ടിസ് നൽകിയിട്ടുള്ളത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ച കോൺഗ്രസ് ഇന്ന് ഇരുസഭകളിലും ഉന്നയിക്കും. അടിയന്തിര പ്രമേയ നോട്ടിസ് ആണ് ഇതിനായി നൽകിയിട്ടുള്ളത്.