അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്

Dalit-girl

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഭയകേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയാകുന്നതായി വനിതാ കമ്മീഷന്‍. കമ്മീഷന്‍ അംഗങ്ങള്‍ ദ്വാരകയിലെ അഭയകേന്ദ്രത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്.

അഭയകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ അംഗങ്ങള്‍ ആറു മുതല്‍ 15 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ദ്വാരകയിലെ അഭയകേന്ദ്രത്തില്‍ ജീവനക്കാരി സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ച് ഉപദ്രവിക്കുമെന്നതുള്‍പ്പെടെ നിരവധി ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പെണ്‍ക്കുട്ടികള്‍ വെളിപ്പെടുത്തിയത്. ശിക്ഷാരീതിയെന്ന നിലയിലാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

സംഭവത്തില്‍ അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top