ഡല്‍ഹി കലാപം; ഷാരൂഖിനെതിരെ വധശ്രമത്തിന് കുറ്റം ചുമത്തുമെന്ന് പൊലീസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടന്ന കലാപത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിനെ വെടിവച്ചു കൊന്ന ജിഹാദി മുഹമ്മദ് ഷാരൂഖിനെതിരെ വധശ്രമത്തിന് കുറ്റം ചുമത്തുമെന്ന് പൊലീസ്. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡല്‍ഹി അഡീഷണല്‍ കമ്മിഷണര്‍ അജിത് കുമാര്‍ സിംഗ്‌ള അറിയിച്ചു.

വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും ഷാരൂഖിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും അജിത് കുമാര്‍ സിംഗ്‌ള പറഞ്ഞു.

ഡല്‍ഹി ക്രൈംബ്രാഞ്ച് ഉത്തര്‍പ്രദേശില്‍ നിന്നാണ് ഷാരൂഖിനെ അറസ്റ്റ് ചെയ്തത്. കലാപം ആസൂത്രിതമാണെന്നു വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഇതിനകം പൊലീസിനു ലഭിച്ചിട്ടുണ്ട്. സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മാസം 24നാണ് മുഹമ്മദ് ഷാരൂഖ് പൊലീസിന് നേരെ വെടിവെച്ചത്.

സംഭവശേഷം ഇയാളും ഇയാളുടെ കുടുംബവും ഒളിവിലായിരുന്നു. എന്നാല്‍, ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചലില്‍ തീവ്രവാദ സ്വഭാവമുള്ള ലേഖനങ്ങള്‍ കണ്ടെത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കലാപത്തിന്റെ ആസൂത്രകനും കൗണ്‍സിലറുമായ എഎപി നേതാവ് താഹിര്‍ ഹുസൈനും ഒളിവിലാണ്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരയില്‍ 24നുണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റാണ് രത്തന്‍ലാല്‍ മരണപ്പെട്ടത്. ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരുന്നു രത്തന്‍ലാല്‍. സംഘര്‍ഷം കലാപമായി മാറിയ ഡല്‍ഹിയില്‍ ഒരു പൊലീസുകാരനുള്‍പ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്.

Top