ന്യൂഡല്‍ഹി: ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചില്‍ വാദം തുടങ്ങി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ഇന്നുമുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കും. ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് വിട്ടത്.
അതേസമയം,ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതു വാദം നടക്കുമ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.