ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ ഫീസ് അടച്ചുതീര്‍ക്കാത്ത വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ടു. ഡല്‍ഹിയിലെ ഹൗസ് ഖാസി മേഖലയിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികളാണ് മാനേജ്‌മെന്റിന്റെ ക്രൂരതയ്ക്ക് ഇരയായത്.
ഫീസ് അടയ്ക്കാനുള്ള തീയതി അവസാനിച്ചിട്ടും രക്ഷിതാക്കള്‍ പണം എത്തിക്കാത്തതിന്റെ പേരിലാണ്് അധികൃതര്‍ കുട്ടികളെ സ്‌കൂളിലെ ബേസ്മെന്റിലെ മുറിയില്‍ പൂട്ടിയിട്ടത്.
രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെ കുട്ടികളെ മുറിയില്‍ പൂട്ടിയിടുകയായിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഈ സമയത്ത് അന്തരീക്ഷത്തില്‍ 40 ഡിഗ്രി താപനിലയായിരുന്നെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
സ്‌കൂളിലെ ഹെഡ്മിസ്ട്രസാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചതെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ േസ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 342-ാം വകുപ്പ് പ്രകാരവും ബാലാവകാശ നിയമം 75-ാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.