ന്യൂഡല്‍ഹി: പീഡന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ അച്ഛനെ കുത്തിക്കൊന്നു.
തെരുവില്‍ ഭക്ഷണം വില്‍ക്കുന്ന 50കാരനായ വ്യാപാരിയാണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ ആറിന് രാത്രി 10മണിയോടുകൂടിയാണ് സംഭവം നടന്നത്. പൊതുജനങ്ങള്‍ നോക്കി നില്‍കെ 24 തവണയാണ് പ്രതി വ്യാപാരിയെ കത്തികൊണ്ട് കുത്തിയത്.
നാലു വര്‍ഷം മുമ്പ് തെരുവു വ്യാപാരിയുടെ മകളെ പീഡിപ്പിച്ച കേസില്‍ ബാല്‍ കരണ്‍ യാദവിനെ പൊലീസ് പിടിച്ചിരുന്നു.
അന്നു മുതല്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് പക വെച്ചു പുലര്‍ത്തുകയായിരുന്നു ബാല്‍ കരണ്‍ . 2014 നവംബറില്‍ ഇയാള്‍ക്ക് പീഡനക്കേസില്‍ ജാമ്യം ലഭിക്കുകയായിരുന്നു.