ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ 16 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായി പീഡിപ്പിച്ചശേഷം തീവച്ച് കൊലപ്പെടുത്തി. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊള്ളിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂരബലാല്‍സംഗത്തിന് വിധേയയായിട്ടുണ്ടെന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയുടെ നിലവിളി പുറത്തു കേള്‍ക്കാരിക്കാന്‍ യുവാക്കള്‍ തലയിണ ഉപയോഗിച്ച് വാ പൊത്തിപ്പിടിക്കുകയും പിന്നീട് ടര്‍പ്പെന്റൈന്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു
ലൈംഗികാതിക്രമം, കൊലപാതകം എന്നീ കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ സുഹൃത്താണ് അക്രമികളെ കണ്ടെത്താന്‍ സഹായിച്ചത്. തന്നെയും പ്രതികള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.