ഡല്‍ഹിയില്‍ തെരുവുനായകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട് ചോരക്കുഞ്ഞിന് രക്ഷകനായി പൊലീസ്

ന്യൂഡല്‍ഹി: ഉപേഷിക്കപ്പെട്ട നിലയില്‍ ആഫ്രിക്ക അവന്യൂ റോഡില്‍ നിന്നും നവജാത ശിശുവിനെ കണ്ടെത്തി. തെരുവ് നായകള്‍ക്കിടയില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

വിവരം തന്നെ ഉടന്‍ ഡല്‍ഹി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും കുഞ്ഞിനെ ചികിത്സയ്ക്കായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍ കുഞ്ഞ് സുഖമായിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ആര്‍കെ ഖന്ന ടെന്നീസ് സ്റ്റേഡിയത്തിന് സമീപത്തുള്ള ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ അനില്‍, അമര്‍ സിംഗ്, പര്‍വീന്‍ എന്നിവരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഐപിസി 371-ാം വകുപ്പ് പ്രകാരം കുട്ടികളെ ഉപേക്ഷിച്ച കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top