സംഘര്‍ഷത്തില്‍ മരിച്ച കോണ്‍സ്റ്റബിളിന് അനുശോചനം അറിയിച്ച് അമിത്ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനുശോചനം രേഖപ്പെടുത്തി രത്തന്‍ ലാലിന്റെ ഭാര്യയ്ക്ക് അമിത് ഷാ കത്തയച്ചു. ഭര്‍ത്താവിന്റെ മരണത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്നാണ് കത്തിലുള്ളത്.

പ്രക്ഷോഭകര്‍ നടത്തിയ കല്ലേറില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇന്നലെയാണ് ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ടത്. കലാപ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ പറഞ്ഞു.

Top