ഡല്‍ഹി കലാപം; രണ്ട് വനിതകളെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രണ്ട് വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. നടാഷ, ദേവഗംഗ എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23, 24 തീയതികളില്‍ ഡല്‍ഹി ജാഫറാബാദ് മെട്രോ സ്റ്റേഷന്‍ പരിസരത്ത് വനിതകളുടെ നേതൃത്വത്തില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.

നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിയ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ജാമിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായവരിലുണ്ട്. ഇവര്‍ക്കെതിരെ പിന്നീട് യുഎപിഎ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മേധ പട്കര്‍, അരുണ റോയ് ഉള്‍പ്പടെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

Top