ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് പരിഗണിക്കും.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറാണ് ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വിദ്വേഷ പ്രസംഗം നടത്തി എന്ന് കാണിച്ച് ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയും പട്ടികയിലുണ്ട്. ഇതിനിടെ സുപ്രീംകോടതിക്കും പാര്‍ലമെന്റിനും എതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന് എതിരായ ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും.