ദേശീയ തലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും.തിങ്കളാഴ്ച രാവിലെ മുതല്‍ ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റ് ശക്തമായി ആഞ്ഞടിച്ചു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ ഇന്ന് മഴ തുടരും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും തുടരുകയാണ്.

തലസ്ഥാനത്തെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല കാല്‍ നടയാത്രക്കാരെയും ഇത് ബാധിക്കുന്നു.

Top