കൂടുതല്‍ ഡാറ്റ; വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ച് വാട്‌സ് ആപ്

ന്യൂഡല്‍ഹി: വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ച് വാട്‌സ് ആപ്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗം പതിവിലും കൂടുതലായതിനാല്‍ വീഡിയോയ്ക്ക് കൂടുതല്‍ ഡാറ്റ വേണം. ഇത് കുറക്കാനാണ് വാട്‌സ് ആപ് വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്.

നേരത്തേ 30 സെക്കന്റായിരുന്ന വീഡിയോയുടെ ദൈര്‍ഘ്യം ഇപ്പോള്‍ വെറും 15 സെക്കന്റ് മാത്രമായി. ലോക്ക്ഡൗണ്‍ ആയതും വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതും കാരണം ആളുകള്‍ വീടുകളില്‍ തന്നെ ആയതിനാല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ ആകുന്നത് പതിവായിരുന്നു. ഇതോടെയാണ് വീഡിയോ ദൈര്‍ഘ്യം വാട്‌സ് ആപ്പ് വെട്ടിക്കുറച്ചത്.

ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെല്ലാം വീഡിയോ ഗുണനിലവാരം കുറച്ചിട്ടുണ്ട്.

Top