ന്യൂഡല്‍ഹി: മന്ത്രവാദിയുടെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തി. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. ഡി.എസ് മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് മാനേജരായിരുന്നു മൂര്‍ത്തി. ഡല്‍ഹി മന്ദിര്‍ മാര്‍ഗിലാണ് സംഭവം.
കേസില്‍ ഇയാളുടെ ഭാര്യ രമയെയും കൂട്ടുനിന്ന മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ മദ്യപാനം കുടുംബത്തിന് ലക്ഷക്കണക്കിന് രൂപയുടെ കടം വരുത്തിയെന്നും സഹിക്കെട്ടപ്പോഴാണ് മന്ത്രവാദിയുടെ സഹായത്താല്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂര്‍ത്തിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത്.