ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പാര്‍ട്ടി ട്രഷററുമായ അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പിന്റെ സമന്‍സ്. കോണ്‍ഗ്രസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11നും 14നുമായി രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്.
അതേസമയം, പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട തിരിക്കിലായതിനാല്‍ അതിന് ശേഷം ഐ.ടി വകുപ്പിന് മറുപടി നല്‍കുമെന്ന് പട്ടേല്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് വിവിധ സമയത്തായി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 52 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി ഹൈദ്രാബാദിലും മധ്യപ്രദേശിലും വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സമന്‍സ്.