ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയത്തില്‍ രാവിലെ പത്തിന് നടന്ന ചടങ്ങിലാണ് അദ്ദേഹം അധികാരമേറ്റത്. ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ബിപിന്‍ റാവത്ത് ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
നാവിക സേനയും, വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്നും അകന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതലയും പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.