ഡല്‍ഹിയിലെ കലാപത്തില്‍ മരണം 34 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി.

കലാപകാരികളുടെ ആക്രമണങ്ങളില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു പേര്‍ കൂടി ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണനിരക്കില്‍ വര്‍ധനവുണ്ടായത്.

ഡല്‍ഹിയിലെ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 പേരും എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും ജാഗ് പര്‍വേഷ് ചന്ദ്ര ആശുപത്രിയില്‍ ഒരാളുമാണ് മരിച്ചത്.

കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായി തന്നെ തുടരുകയാണ്.

Top