പൗരത്വ ഭേദഗതി നിയമം; എതിര്‍പ്പ് അറിയിച്ച് അമര്‍ത്യാ സെന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിയെ എതിര്‍ത്ത് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. പൗരത്വത്തിനു മതം മാനദണ്ഡം ആകുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമഭേദഗതി സുപ്രീംകോടതി തള്ളണമെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.

ബംഗളൂരുവില്‍ ഇന്‍ഫോസിസ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കുമ്പോള്‍, ഒരാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് കണക്കിലെടുക്കേണ്ടതെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.

അതേ സമയം പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെ ഉള്ളവരെ മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നും മതം അടിസ്ഥാനപ്പെടുത്തി പൗരത്വം നിര്‍ണയിക്കുന്നത് വിവേചനത്തിന് കാരണമാകുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തീരുമാനിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top