ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിദഗ്ദ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റണമെന്ന് ഡല്‍ഹി തീസ് ഹസാരി കോടതി.
രക്തം കട്ട പിടിക്കുന്ന അസുഖമുണ്ടെന്ന് രണ്ട് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് മതിയായ ചികിത്സ നല്‍കിയില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതരോട് കോടതി ചോദിച്ചു. അതിനാല്‍ ആസാദിനെ എയിംസിലേക്ക് മാറ്റി മതിയായ ചികിത്സ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ 21നാണ് ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തില്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആസാദിന്റെ ജാമ്യം നിരസിച്ച ഡല്‍ഹി കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.