ന്യൂഡല്‍ഹി: വൈദ്യപരിശോധനയ്ക്കായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ തീസ്ഹസാരി കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ എയിംസില്‍ പ്രവേശിപ്പിച്ചത്.
അസുഖബാധിതനായ ആസാദിനെ നേരത്തെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വേണ്ടി പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നേരത്തെ ചികിത്സ തേടിയ എയിംസില്‍ തന്നെ ചികിത്സ നല്‍കണമെന്ന് ആസാദിന്റെ വക്കീല്‍ കോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും എയിംസിലേക്ക് മാറ്റിയത്.
പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ആസാദ് തിഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ 21നാണ് ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തില്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആസാദിന്റെ ജാമ്യം നിരസിച്ച ഡല്‍ഹി കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.