ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തിഹാര്‍ ജയിലിലെ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു. 419 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. പരോള്‍ നല്‍കിയ തടവുകാരുടെ പട്ടികയില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.
356 പേര്‍ക്ക് 45 ദിവസത്തെ ഇടക്കാല പരോളും 63 പേര്‍ക്ക് എട്ടാഴ്ചത്തെ അടിയന്തര പരോളുമാണ് അനുവദിച്ചിരിക്കുന്നത്.
ജയിലിലെ തിരക്ക് കുറയ്ക്കുന്നതിന് തടവുകാര്‍ക്ക് പ്രത്യേക പരോളോ താത്കാലിക വിടുതലോ നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി.