കൊറോണ; പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി വ്യോമസേന

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ വിലക്കി വ്യോമസേന.

ഉദ്യോഗസ്ഥര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും മാളുകളും തിയറ്ററുകളും സന്ദര്‍ശിക്കരുതെന്നും ഇറാന്‍ , ഇറ്റലി, കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ ഐസൊലേഷനില്‍ കഴിയണമെന്നും വ്യോമസേന നിര്‍ദേശം നല്‍കി.

അതേസമയം, രാജ്യത്ത് കൊറോണ ബാധിച്ചവരുടെയെണ്ണം 30 ആയതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. ഗാസിയബാദ് സ്വദേശിക്കാണ് ഏറ്റവും ഒടുവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ആളാണ് ഇദ്ദേഹം.

വൈറസ് ബാധിച്ച് ചികിത്സയിലുള്ള 27 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്നലെ ഡല്‍ഹി വിമാനത്താവളത്തിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തി. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം,ലോകത്താകമാനം ഇതുവരെ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 3300 ആയി. 96,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top