പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രില്‍ 17വരെ നീട്ടി എയര്‍ടെല്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്നസാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രില്‍ 17വരെ നീട്ടി.

താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കാലാവധി നീട്ടുന്നതെന്ന് എയര്‍ടെല്‍ അറിയിച്ചു. ഇതോടൊപ്പം 10 രൂപയുടെ ടോക്ക്‌ടൈമും എയര്‍ടെല്‍ നല്‍കും.

48 മണിക്കൂറിനുള്ളില്‍ ഈ ആനുകൂല്യം ലഭ്യമാകും. എട്ട്‌ കോടി ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.

Top