ദയവായി എല്ലാവരും സാമൂഹിക അകലം പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിക്കണം

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജനങ്ങളോട് നിലവിലെ സാഹചര്യം മനസിലാക്കി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കോഹ്‌ലി പറഞ്ഞത്.

ഇന്ത്യന്‍താരമെന്ന നിലയിലല്ല, ഇന്ത്യന്‍ പൗരനെന്ന നിലയിലാണ് സംസാരിക്കുന്നതെന്നു പറഞ്ഞ കോലി പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

”കഴിഞ്ഞ ഏതാനും ദിവസങ്ങളായി അത്ര നല്ല കാഴ്ചകളല്ല പൊതുവെ കണ്ടുവരുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നു. പലരും ചട്ടങ്ങളൊന്നും തന്നെ പാലിക്കുന്നില്ല. ജനങ്ങള്‍ ഇതിനെയെല്ലാം വളരെ ലളിതമായാണ് കാണുന്നത്. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള പോരാട്ടമല്ല. ദയവായി എല്ലാവരും സാമൂഹിക അകലം പാലിക്കണം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കൂ. അവര്‍ നമുക്കു വേണ്ടി കഠിനമായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.ഗൗരവം മനസിലാക്കി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കൂ”, കോഹ്‌ലി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Top